---
title: "പഴശ്ശിയിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്ക്"
english_title: "Two Cars Collide at Pazhassi Mattannur Five Injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380145/two-cars-collide-pazhassi-mattannur-five-injured-27082026`"
published_at: "2026-08-28T07:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a90e678e8dd2_images_(73).jpeg"
keywords: ["Kannur", "pazhassi", "Accident"]
---

# പഴശ്ശിയിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്ക്

> **Lead Summary:** **മട്ടന്നൂർ**: തലശ്ശേരി-മട്ടന്നൂർ റോഡിൽ ഉരുവച്ചാലിന് സമീപം പഴശ്ശിയിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. മട്ടന്നൂർ ഭാഗത്തുനിന്നും കൂത്തുപറമ്പ് ഭാഗത്തുനിന്നും വന്ന കാറുകളാണ് നേർക്കുനേർ കൂട്ടിയിടിച്ചത്.

## Article Content

**മട്ടന്നൂർ**: തലശ്ശേരി-മട്ടന്നൂർ റോഡിൽ ഉരുവച്ചാലിന് സമീപം പഴശ്ശിയിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. മട്ടന്നൂർ ഭാഗത്തുനിന്നും കൂത്തുപറമ്പ് ഭാഗത്തുനിന്നും വന്ന കാറുകളാണ് നേർക്കുനേർ കൂട്ടിയിടിച്ചത്.

അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് റോഡിൽ അൽപ്പസമയം ഗതാഗതം തടസ്സപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380145/two-cars-collide-pazhassi-mattannur-five-injured-27082026`)